പത്തനംതിട്ട: യൂത്ത് കോണ്‍ഗ്രസിന്റെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ പരിശോധന വ്യാപിപ്പിച്ച് ക്രൈംബ്രാഞ്ച്. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ അനുയായികളുടെ അടൂരിലെ വീട്ടില്‍ വ്യാപക പരിശോധന. കെ എസ് യു ജില്ലാ സെക്രട്ടറി നുബിന്‍ ബിനുവിന്റെ ഫോണ്‍ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലെടുത്തു.


യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വ്യാജ തിരിച്ചറിയല്‍ രേഖ കേസില്‍ മൂന്നാം പ്രതി അഭി വിക്രമിന്റെ ഫോണില്‍ നിന്ന് ലഭിച്ച ചില തെളിവുകളുടെ അടിസ്ഥാനത്തിലാണ് വ്യാപക പരിശോധന. നാല് അംഗ ക്രൈംബ്രാഞ്ച് സംഘം രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അടുത്ത അനുയായികളുടെയും സുഹൃത്തുക്കളുടെയും അടൂരിലെ വീടുകളില്‍ വ്യാപക പരിശോധന നടത്തി.
Youth Congress fake identity card; Crime Branch searches houses of people associated with Rahul Mangkootatil